ദൗത്യവും സുവിശേഷീകരണവും പൊതുസാക്ഷ്യത്തിലേക്ക്
(Mission and Evangelism: Towards a Common Witness)1.
1. ആമുഖം
മിഷൻ , ഇവാഞ്ചലിസം, സാക്ഷ്യം എന്നീ പദങ്ങൾ ക്രൈസ്തവ സഭയുടെ ദൗത്യദർശനത്തിന് സമഗ്രത നല്കുന്ന പരികല്‌പനകളാണ്. അവ പരസ്പരപൂരകങ്ങളായ കാഴ്ചപാടുകൾ നല്കുന്നതോടൊപം ദൗത്യ സംബന്ധിയായ ദൈവശാസ്ത്ര ചിന്തകളിൽ അഭേദ്യമായ ഒരുമയായി നിഴലിക്കുന്നു. സഭകൾ പരസ്പരം ഇഴകുന്ന എക്യുമെനിക്കൽ വേദികളിൽ ഇവയെ സംബന്ധിക്കുന്ന പൊതുസമ്മത തത്വങ്ങൾ ഉരുത്തിരികയും അത് ദൗത്യ സരണിയിൽ പുതിയ ദിശാബോധങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ ലേഖനം മാർത്തോമ്മാ സഭയിൽ കഴിഞ്ഞ നൂറ്റാണ്ടിൽ സംഭവിച്ച് മിഷൻ ദർശനത്തിൻറെ വികാസത്തെ സഭകളുടെ എക്യുമെനിക്കൽ കൂട്ടായ്മകളിൽ നടന്നിട്ടുള്ള മിഷൻ സംവാദങ്ങളുമായി ബന്ധിപ്പിച്ച് രേഖപ്പെടുത്താനുള്ള ശ്രമമാണ്.
(Mission and Evangelism: Towards a Common Witness)1.
1. ആമുഖം
2. മിഷൻ , ഇവാഞ്ചലിസം: പദാവലികളും അർത്ഥോക്തികളും
കഴിഞ്ഞ നൂറ്റാണ്ടിന്റെ പൂർവ്വാർത്ഥം വരെ "മിഷൻ " എന്ന പദം അർത്ഥമാക്കിയത് സഭയുടെ ഭൂമിശാസ്ത്രപരമായ അതിരുകൾ മുറിച്ച് സഭയ്ക്ക് ഇതരമായ ഇടങ്ങളിലേക്ക് അതിനെ വ്യാപിപ്പിക്കുന്ന അനുഭവമായാണ്. Johannes Verkuyl ഭൂമിശാസ്ത്രപരമായ പരിഗണനകൾ കണക്കിലെടുത്ത് "ഇവാഞ്ചലിസം " എന്നത് നാമമാത്രരായ ക്രൈസ്തവരെ ക്രിസ്തീയ അനുഭവങ്ങളുടെ കാതലിലേക്ക് വീണ്ടെടുക്കുന്ന, ക്രൈസ്തവ ലോകത്തിന്റെ അതിരുകൾക്കുള്ളിൽ നടക്കുന്ന, പ്രവർത്തനങ്ങളായും; മിഷൻ എന്നത് ക്രിസ്തീയ വിശ്വാസത്തിന്റെ പ്രചുരതാർത്ഥം അതിരുകൾക്ക് പുറത്തുള്ള ക്രൈസ്തവേതര ലോകത്തേക്ക് എത്തിപ്പെടാനുള്ള ശ്രമങ്ങളായും വിവേചിച്ച് മനസ്സിലാക്കുന്നതിനെപ്പറ്റി പറയുന്നുണ്ട്. 1960-കളിൽ വിമോചന ദൈവശാസ്ത്രത്തിന്റെ ചുവട് പിടിച്ച് "മിഷൻ" സഭയുടെ സാമൂഹികവും രാഷ്ട്രീയവുമായ പ്രതിബദ്ധതകളെ പ്രതിഫലിപ്പിക്കുന്ന വിശാലമായ ദൗത്യദർശനമാണെന്നും ; ഇവാഞ്ചലിസം അതിനുള്ളിലെ അനിവാര്യമായ ഒരു ഘടകമായതിനാൽ അത് മിഷൻ എന്നാ വിഭാവനയ്ക്കുള്ളിൽ ഉൾപ്പെടുന്ന താരതമ്യേന ഇടുങ്ങിയ സങ്കൽപ്പമാണെന്നും ഒരു വിഭാഗം വാദിച്ചു. 1968-ല ഉണ്ടായ Church Growth Movement 'മിഷൻ' സമൂഹിക സേവനത്തിന് അമിതമായ ഊന്നൽ കൊടുക്കുന്ന വ്യതിചലനമാണെന്നും, എന്നാൽ ഇവാഞ്ചലിസം അതിനെ അതിന്റെ നിർമ്മലമായ ഉദ്ദേശ്യങ്ങളിലേക്ക് തിരികെ കൊണ്ടുവരുന്ന സമഗ്രമായ ചിന്തയാണെന്നും വിവക്ഷിച്ചു. ഇവിടെ ഇവാഞ്ചലിസം ഒരു വിശാലമായ പരികൽപ്പനയും "മിഷൻ താരതമ്യേന ഇടുങ്ങിയ സങ്കൽപ്പവുമായി മാറി . എന്നാൽ 1980- കളായപ്പോഴേക്കും; മിഷനും ഇവാഞ്ചലിസവും ക്രിസ്തീയ ദൗത്യത്തിന് സമഗ്രത നല്കുന്ന പരസ്പരപൂരകങ്ങളായ രണ്ട് മാനങ്ങളാണെന്ന് ഏറെക്കുറെ തർക്കങ്ങളില്ലാതെ അംഗീകരിക്കപ്പെട്ടു. മിഷനും ഇവാഞ്ചലിസവും സഭയുടെ ദൗത്യത്തെ വിശദീകരിക്കുന്ന ചരിത്രപരവും പരസ്പര പൂരകങ്ങളുമായ രണ്ട് കൽപ്പനകളാണ്. നിന്ന് വേറിട്ട് മറ്റൊന്നിന് നിൽനിൽപ്പില്ലെന്ന് ബോഷ് വ്യക്തമാക്കുന്നുണ്ട് (Bosch 1991, 416). ജിർമ ബെക്കെലെ എന്നാ ആഫ്രിക്കൻ മിസ്സിയോളജിസ്റ്റ് ഈ പരസ്പരപൂരകതയെപ്പറ്റി എഴുതിയിരിക്കുന്നത് ശ്രദ്ദേയമാണ്:1982 - ൽ ഉണ്ടായ Mission and Evangelism: An Ecumenical Affirmation എന്ന പൊതുധാരണാ പത്രിക ഇവ രണ്ടും ക്രിസ്തീയ ദൗത്യത്തിന്റെ അവിഭാക്തമായ മാനങ്ങളാണെന്ന് തറപ്പിച്ച് പറഞ്ഞു. തുടര്ന്നു നടന്ന കത്തോലിക്ക, എക്യുമെനിക്കൽ, ഇവാഞ്ചലിക്കൽ, കരിസ്മാറ്റിക്ക് കൂടിവരവുകൾ എല്ലാം തന്നെ മിഷനും ഇവാഞ്ചലിസവും പരസ്പര പൂരകങ്ങളായ മാനങ്ങളാകുന്ന ക്രിസ്തീയ ദൌത്യത്തിന്റെ സമഗ്രമായ ദർശനത്തെ അടിവരയിട്ടിട്ടുണ്ട്.
Mission originates with God, and it refers to the total task of the church-sent in its very being into the world, where evangelism is the heart of that task... just as human body cannot exist without heart, mission has no life without evangelism (Girma Bekele 2011, 96)
3. ദൗത്യത്തെക്കുറിക്കുന്ന ദൈവശാസ്ത്രപരമായ ചിന്താപദ്ധതികളുടെ വികാസം: ഒരു നിരീക്ഷണം
എഡിൻബറോയിൽ 1910-ൽ സംഘടിപ്പിക്കപ്പെട്ട അഖില ലോക മിഷനറി സമ്മേളനത്തിൽ ദൗത്യം (mission) സഭയ്ക്ക് ബാഹ്യമായ "അപരിഷ്കൃത", "അക്രൈസ്തവ" ലോകത്തേക്കുള്ള അജയ്യമായ (triumphal) ഒരു മുന്നേറ്റമായാണ് ചിത്രീകരിക്കപ്പെട്ടത്. 19-ആം നൂറ്റാണ്ടിൽ ഏറെക്കുറെ പൂർണ്ണമായും സുവിശെഷീകരണത്തിന്റെ ലക്‌ഷ്യം വ്യക്തിയുടെ അഥവാ ആത്മാവിന്റെ രക്ഷയും സഭയുടെ സംഖ്യാപരമായ വളര്ച്ചയും ഊന്നിയുള്ളതായിരുന്നു. 1928-ല സമ്മേളിച്ച അന്താരാഷ്ട്ര മിഷനറി കൗൺസിലിന്റെ (IMC) ആദ്യ കൂടിവരവിൽ ക്രിസ്തീയ സാക്ഷ്യം (evangelism) പ്രദേശികമായ ജീവിതത്തിന്റെ ചുറ്റുപാടുകളെ പരിഗണിക്കയും ഇതര മത വിശ്വാസങ്ങളോട് സൃഷ്ടിപരമായി ഇടപെടുകയും ചെയ്യണമെന്ന് സമർത്ഥിച്ചു (Hedlund 1993, 68). 1950 കളോടെ സാക്ഷ്യം എന്നത് സഭാകേന്ദ്രിതമായ വളര്ച്ച എന്നതിൽ നിന്നും ലോകം കേന്ദ്രമാകുന്ന നന്മയുടെ വളർച്ച എന്ന തിരിച്ചറിവി ലേക്ക് വഴി മാറി. 1965-ൽ രണ്ടാം വത്തിക്കാൻ കൗൺസിൽ സഭ ദൈവം ലോകത്തിനായൊരുക്കുന്ന രക്ഷയുടെ കൗദാശിക അടയാളമാണെന്ന് സമർത്ഥിച്ചു. സഭയുടെ ദൗത്യം രക്ഷയുടെ ലോകത്തിലേക്കുള്ള അനുസ്യൂതമായ നീക്കത്തിന്റെ സാക്ഷ്യമാണെന്നും പറഞ്ഞു വച്ചു. 1968-ൽ Uppsala Assembly മിഷൻ മനുഷ്യ ജീവിതത്തിന്റെ സമസ്ത അനുഭവങ്ങളുടെയും ആധികാരികമായ ആവിഷ്കാരത്തിലേക്ക് നയിക്കുന്ന ശുശ്രൂഷകളും സേവനങ്ങളുമാണെന്ന് പ്രസ്താവിച്ചു. 1980 കളിൽ ദൗത്യത്തിന്റെ ലാക്ക് മനുഷ്യർ മാത്രമല്ല, സർവ്വ സൃഷ്ടിയും കൂടി ഉൾപ്പെടുന്നതാണെന്നുള്ള ഊന്നൽ കൂടി ഉണ്ടായി. 2000-ന് ശേഷമുള്ള ശക്തീകരണം സർവ്വ സൃഷ്ടികളുടെയും നീതിയും, സമാധാനവും, സമഗ്രതയും എന്നുള്ളതായിരുന്നു.
4. സാക്ഷ്യത്തെ കുറിച്ചുള്ള വേദപുസ്തക ദർശനം
മനുഷ്യന് നല്കപ്പെടുന്ന കാര്യവിചാരകത്വം ദൈവത്തിന് സൃഷ്ടിയുമായുള്ള ബന്ധത്തിലുള്ള കർതൃത്വത്തെയും കരുതലിനെയും തന്റെ ഇടപെടലുകളിലൂടെ പ്രതിഫലിപ്പിക്കാനുള്ള വിളിയാണ് (ഉൽപ്പ. 1:28, 2:15). പഴയ നിയമത്തിൽ ദൈവവിളികളുടെയെല്ലാം അകക്കാമ്പായി ലോകത്തിന് വെളിച്ചമാകുക എന്നാ ലക്‌ഷ്യം ഉള്ളടങ്ങിയിട്ടുണ്ട് (ഉൽപ്പ. 12: 1-2). യിസ്രായേൽ മക്കളുടെ ജൂബിലി ആചരണത്തെപ്പറ്റിയുള്ള ദർശനം ദൈവജനം എന്ന നിലയിൽ, പൊതു ഇടങ്ങളിൽ ദൈവനീതിയുടെ സാക്ഷികളാകാനുള്ള ദൈവവിളിയെയാണ് ഓർമ്മിപ്പിക്കുന്നത് (ലേവ്യ. 25). പ്രവാചക പാരമ്പര്യത്തിൽ, സാക്ഷ്യം സാമൂഹിക ബന്ധങ്ങളിൽ ദൈവനീതി സ്ഥാപിക്കുന്നതിനുള്ള ദൈവത്തിങ്കലേക്കുള്ള തിരിയലായും, സാമൂഹിക വ്യവസ്ഥിതികളിലുള്ള ഇടപെടലുകളായുമാണ് വിഭാവന ചെയ്യുന്നത് (ആമോ. 5: 15). പുതിയ നിയമത്തിൽ സൂചിപ്പിച്ചിട്ടുള്ള, 200 തവണയിലധികം ആവർത്തിക്കുന്ന, martus, marturia, marturein (Greek) എന്നീ പദങ്ങളെല്ലാം തന്നെ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പരസ്യമായ പ്രഘോഷണമാണ് അർത്ഥമാക്കുന്നത് (Durrwell 1980:121). സൃഷ്ടിമേലുള്ള ക്രിസ്തുവിന്റെ കർത്തൃത്വത്തിന്റെയും ക്രിസ്തുവിലൂടെ സാധ്യമാകുന്ന രക്ഷയുടെയും പൊതുവായ പങ്കിടലാണ് പുതിയ നിയമ രചനകളുടെ അടിസ്ഥാനത്തിൽ 'സാക്ഷ്യം' (marturein) കൊണ്ടർത്ഥമാക്കുന്നത്.
ബിഷപ്പ് Newbigin ക്രിസ്തീയ സാക്ഷ്യത്തെ കേവലമായ മതപരിവര്ത്തന ശ്രമങ്ങളിൽ (proselytism) നിന്നും വേർതിരിച്ച് കാണുന്നതിന് ശ്രമിക്കുന്നുണ്ട്. കേവലമായ മതപരിവര്ത്ത്തനം മനുഷ്യരുടെ മുൻകൈ പ്രവർത്തനവും പദ്ധതികളുമാകുമ്പോൾ സാക്ഷ്യത്തിന്റെ പ്രേരകനും നായകനും ദൈവത്തിന്റെ പരിശുദ്ധാത്മാവാണ് എന്നദ്ദേഹം സമർത്ഥിക്കുന്നു (Newbigin 1980, 158). കേവലമായ മതപരിവർത്തന ശ്രമങ്ങളിൽ 'അകം'-'പുറം' എന്നീ വ്യതിരേകങ്ങൾ സൃഷ്ടിക്കപ്പെടുകയും അവയുടെ അനന്തര ഫലമായി പുറത്തുള്ളവർ ബഹിഷ്കൃതരായി എണ്ണപ്പെടുന്ന സവിശേഷ കൂട്ടായ്മകൾ (Exclusive Communities) സംഘടിതമാകുകയും ചെയ്യുന്നുണ്ട്. എന്നാൽ സാക്ഷ്യം ഇതിൽ നിന്നും വിഭിന്നമായി വിശ്വാസത്തിന്റെ പങ്കിടലിലൂടെ പൊതു സമൂഹത്തിന്റെ ജീവിത നിലവാരവും അന്യോന്യ ബന്ധങ്ങളുടെ ഊഷ്മളതയും വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. സാക്ഷ്യത്തിന്റെ അടിത്തറ മാനവരാശി ഉൾപ്പെടുന്ന ആകമാന സൃഷ്ടിയുടെ വീണ്ടെടുപ്പാകയാൽ യുഗാന്ത്യപരവും നിത്യവും വരുവനുള്ളതിന്റെയുമായ മാനങ്ങൾ അതിനുണ്ട്. സഭ സദാ കർതൃസ്ഥാനത്തും (subjective position) ബാഹ്യലോകം ലക്ഷ്യസ്ഥാനത്തുമായി (objective position) നിർണ്ണയിക്കപ്പെട്ടിട്ടുള്ള ഇടപാടുകളായിട്ടല്ല വേദപുസ്തകം സാക്ഷ്യത്തെ കാണുന്നത് (Durrwell 1980, 123). കൊർന്നല്യോസിന്റെ മാനസാന്തരം സഭയുടെ കർതൃത്വനിലയുടെയും (subjective position) അത് പുലര്ത്തിയിരുന്ന കാഴ്ച്ചപ്പാടുകളുടെയും രൂപാന്തരമായിരുന്നുവെന്ന് അപ്പോസ്തോലന്മാരുടെ പ്രവർത്തികൾ രേഖപ്പെടുത്തുന്നുണ്ട് (അപ്പോ. പ്രവ. 10: 9). ഈ ആശയമാണ് രൂപാന്തരപ്പെടുന്ന സാക്ഷ്യം (transforming mission) എന്ന ആശയത്തിലൂടെ Bosch മുന്നോട്ട് വയ്ക്കുന്നത്. സാക്ഷ്യം അതിന്റെ നിർവ്വഹണ നടപടികളിൽ നിന്നും ആര്ജ്ജിക്കുന്ന അറിവുകളുടെ വെളിച്ചത്തിൽ നിരന്തരം രൂപപ്പെട്ടു കൊണ്ടിരിക്കണം.
Refrence:
Bekele, Girma. The in-between People: A Reading of David Bosch through the Lens of Mission History and Contemporary Challenges in Ethiopia. Eugene: Pickwick, 2011.
Bosch, David J. Transforming Mission: Paradigm Shifts in Theology of Mission. New York: Orbis, 1991.
Durrwell, F. "Christian Witness: A Theological Study." International Review of Mission 69, no. 274 (April, 1980): 121-34.
Hedlund, Roger E. Roots of the Great Debate in Mission: Mission in Historical and Theological Perspectives. Bangalore: Theological Book Trust, 1993.
Newbigin, Lesslie. "Common Witness and Unity." International Review of Mission 69, no. 24 (1980): 158-60. 8
Verkuyl, Johannes. Contemporary Missiology: An Introduction. Translated by Dale Cooper. Grand Rapids: William B. Eerdmans, 1978.
WCC. "Mission and Evangelism-an Ecumenical Affirmation." International Review of Mission 71, no. 284 (October, 1982): 427-51.
Malankara Mar Thoma Syrian Church. Constitution. Tiruvalla: The Mar Thoma Syrian Church of Malabar, 2014.
Mar Aprem. “Mar Thoma Church: Tradition and Modernity.” In The Mar Thoma church: Tradition and Modernity: A Festschrift in Honour of The Most Rev Dr Joseph Mar Irenaeus Suffragan Metropolitan, 59-70. Tiruvalla: The Mar Thoma Syrian Church of Malabar, 2000.
Mar Theodosius. “Heritage and Development in the Mission of the Mar Thoma Church.” In Heritage and development in the Mission of the Church: A Festschrift in Honor of His Grace the Most Rev Dr. Joseph Mar Thoma Metropoitan. Edited by M. J. Joseph et.al. Thiruvalla: The Mar Thoma Syrian Church of Malabar, 2011.
MTEA, Mar Thoma Suvisesha Sanghaththinte Charithraththilekku Oru Ethinottam (Malayalam), Special Volume on the occasion of MTEA’s 75th anniversary, 1963.
Thomas, Alex. A History of First Cross-Cultural Mission of the Mar Thoma Chruch 1910-2000. Delhi: ISPCK, 2007.

No comments:
Post a Comment